കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വന്നിരുന്ന നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മട്ടാംഞ്ചേരി സേലാം പറമ്പ് സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ (21), മട്ടാഞ്ചേരി കൽവത്തി വീട്ടിൽ ആഷിദ് അഫ്സൽ (22), ഇടുക്കി കട്ടപ്പന തോമസ് (25), ഇടുക്കി കാഞ്ചിയാർ സ്വദേശി അജേഷ് (22) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
മയക്കുമരുന്ന് വിപണനത്തിനായി ഉപയോഗിച്ചിരുന്ന ആഡംബര കാറും ബൈക്കുകളും ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.