നേര്യമംഗലം: പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. റോസ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച, 55 വയസ് പ്രായം തോന്നിക്കുന്ന, 156 സെന്റിമീറ്റര്‍ ഉയരവും കറുത്തനിറവുമുള്ള പുരുഷന്റേതാണ് മൃതദേഹം. മുടി ഡൈ ചെയ്തിട്ടുണ്ട്. നേര്യമംഗലം പാലത്തിന് മുകളിലെ കടവുഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ഊന്നുകല്‍ പൊലീസുമായി ബന്ധപ്പെടുക. ഫോണ്‍: 0485 2855253.