കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ തീയിട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്നാണ് വിവരം. നേരത്തെ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
അതേസമയം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് അറിയിച്ചിരുന്നു. പ്രതിയുടേതെന്ന നിലയില്‍ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നത് അക്രമിയല്ലെന്ന സൂചനയും പൊലീസ് നല്‍കിയിരുന്നു.