നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങ് അതി ഗംഭീരമായിട്ടാണ് നടന്നത്.
മലയാളത്തിലെ യുവനടൻ ദുൽഖറും, ഭാര്യ അമാലും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിലേക്ക് തങ്ങളെ പ്രത്യേകം ക്ഷണിച്ച അംബാനി കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.
നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും താരം അറിയിച്ചു. ഞങ്ങളെ വ്യക്തിപരമായി വിളിക്കുകയും ഞങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമയം കണ്ടെത്തുകയും ചെയ്ത ഇഷയ്ക്കും ശ്ലോകയ്ക്കും അംബാനി കുടുംബത്തിലെ മറ്റെല്ലാവർക്കും തങ്ങളുടെ നന്ദി അറിയിക്കുന്നതായും ഡിക്യു കുറിച്ചു.