കോഴിക്കോട്: ട്രെയിൻ തീവച്ച സംഭവത്തിൽ അന്വേഷണം ദ്രുതഗതിയിൽ നീങ്ങുകയാണ്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മരിച്ച റഹ്മത്തിന്റെയും നൗഫീക്കിന്റെയും ഇൻക്വസ്റ്റ് പൂർത്തിയായി. ഇരുവരുടെയും ശരീരത്തിൽ തീ പൊള്ളലേറ്റ പാടുകളില്ല.
തീവപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ 3 പേരാണ് ട്രാക്കിൽ ഇടിച്ചുവീണ് മരണപ്പെട്ടത്. ഇവരോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ 2 വയസുള്ള കുഞ്ഞിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.