ചെന്നൈ: പിഎച്ച്ഡി വിദ്യാർഥിയെ മദ്രാസ് ഐഐടിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
പശ്ചിമ ബംഗാൾ സ്വദേശിയായ സച്ചിനാണ് (32) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇത്തരത്തിൽ ഈ വർഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ഇത്. ക്ഷമിക്കണം എനിക്ക് കഴിയില്ല എന്ന സ്റ്റാറ്റസ് വാട്സപ്പിൽ ഇട്ടശേഷമാണ് തൂങ്ങി മരിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.