തിരുവനന്തപുരം: തിരുവനന്തപുരത്ത് കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രക്കിടെ ആന വിരണ്ടോടി.
5 പേർക്ക് പരിക്കേറ്റു. ഘോഷയാത്ര കാണാൻ കൂടി നിന്നവരിൽ ഒരാൾ മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ച് വലിക്കുകയും, ഭയന്നുപോയ ആന വിരണ്ട് ഓടുകയുമായിരുന്നു.
പരിക്കേറ്റ ആൾക്കാരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. കാഞ്ഞിരക്കാട്ട് ശേഖരൻ എന്ന ആനയാണ് വിരണ്ടോടിയത്.