കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കോച്ചിന് തീയിടുകയും 3 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി.
മട്ടന്നൂർ സ്വദേശികളായ മൂന്ന് പേർ തീ പടർന്നപ്പോൾ പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയപ്പോൾ മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ട്രെയിൻ പാളത്തിൽ നിന്ന് കണ്ടെത്തിയ ബാഗിൽ ഹിന്ദിയിലും, ഇംഗ്ലീഷിലും എഴുതിയ ലഘുലേഘകൾ കണ്ടെത്തുകയും ചെയ്തു.
സംഭവത്തിൽ ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പോലീസ് അന്വേഷിക്കുന്നു. ഫോറൻസിക്, ഫിംഗർ പ്രിന്റ് അന്വേഷണം എന്നിവ പൂർത്തിയായി.