ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി അപ്പീൽ നൽകും. മാർച്ച് 23 ന് കുറ്റക്കാരനെന്ന് കണ്ടെത്തി 2 വർഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യൽ ജസ്റ്റിസിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകുക.
സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. മോദി പേരുകാരെ അപകീർത്തിപെടുത്തി എന്നതാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കുറ്റം.
ഇതോടെ അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു. സൂറത്ത് കോടതിയിൽ നേരിട്ട് ഹാജരായാണ് അപ്പീൽ രാഹുൽ ഗാന്ധി നൽകുക.