മാഡ്രിഡ്: സ്പാനിഷ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു തോൽവി. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിക്സ തുൻജുംഗിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽവി വഴങ്ങിയത്.
സ്കോർ: 8-21, 8-21.
സെമിയിൽ സ്പാനിഷ് താരം കരോളിൻ മാരിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയായിരുന്നു 23കാരിയായ തുൻജുംഗ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ സിംഗപ്പുരിന്റെ യൊ ജിയ മിന്നിനെ മറികടന്നായിരുന്നു സിന്ധുവിന്റെ ഫൈനൽ പ്രവേശം.