കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്തിക്കൊലപ്പെടുത്താന് ശ്രമം. ഡി 2 കമ്പാര്‍ട്ട്മെന്റിലാണ് സംഭവം.
ട്രെയിന്‍ എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കംമ്പാര്‍ട്ട്മെന്റിലേക്ക് അതിക്രമിച്ച് എത്തിയ ആള് പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു.
സംഭവത്തില്‍ ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിന് പിന്നാലെ തീ കൊളുത്തുകയായിരുന്നു. 5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിന് ശേഷം ട്രെയിനില്‍നിന്ന് ഇറങ്ങി ഓടിയ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു.