തൃശൂർ: തുണിക്കടയിൽ കയറി കടയുടമയായ വനിതയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. തൃശൂർ കുന്നത്തങ്ങാടിയിലെ തുണിക്കടയിൽ ഇന്നു വൈകിട്ടാണ് സംഭവം. കടയുടമയായ അരിമ്പൂർ സ്വദേശി രമയെ (33) ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
പരുക്കേറ്റ അരിമ്പൂർ സ്വദേശി രമ (53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീ വേഷത്തിലെത്തിയ ആളാണ് ആക്രമിച്ചതെന്ന് രമ മൊഴി. ആക്രമണത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നൽ ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വെളുത്തൂർ പാലോളി വീട്ടിൽ ധനേഷാണ് അക്രമത്തിന് പിന്നിൽ. മോഷണം ആയിരുന്നു ധനേഷിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.