പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്സ് യുവജനം പോസ്റ്റര്‍. സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മൗനം വെടിയണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.
ഇന്നലെ അര്‍ദ്ധരാത്രിയോടെ പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പള്ളികള്‍ക്ക് മുന്നിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണമെന്നാണ് പോസ്റ്റുകളിലെ ഉള്ളടക്കം. ഓശാന ഞായര്‍ ദിവസമായ ഇന്ന് ഓര്‍ത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, പിണറായി വിജയന് നീതി നടപ്പിലാക്കണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.