തിരുവനന്തപുരം: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ പ്രസവത്തിനെത്തിയ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോഷണം ആരോപിച്ച് വിശ്വനാഥനെ ചിലർ മർദിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷണാണ് ആശുപത്രി പരിസരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള മരത്തിലാണ് വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹമരണത്തില്‍ ഒന്നരമാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിനായില്ല.
വിശ്വനാഥൻ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. ഇയാളെ ചിലർ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായത്.