തിരുവനന്തപുരം: ജോലി ചെയ്തതിന് കൂലി ചോദിച്ച കെഎസ് ആർടിസി ജീവനക്കാരിക്കെതിരെ നടപടി.
41 ദിവസം തുടർച്ചയായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതോടെയാണ് വൈക്കം ഡിപ്പോയിലെ അഖില എസ് നായർക്കെതിരെ നടപടി ഉണ്ടായത്.
ശമ്പള രഹിത സേവനം എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തത് സർക്കാരിനെ അപകീർത്തി പെടുത്തി എന്നാണ് കേസ്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി.