ചണ്ഡീഗഡ്: ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് തടസമായതിനാൽ കൊലപ്പെടുത്തി കത്തിച്ച ഭാര്യയ്ക്കും കാമുകനും ശിക്ഷ വിധിച്ച് കോടതി.
സോഹ്ന സ്വദേശിയായ ഗീതയും കാമുകൻ ഡൽഹി സ്വദേശിയായ സുർജിതിനെയുമാണ് കോടതി ശിക്ഷിച്ചത്.
ഗീതയുടെ ഭർത്താവ് വിപിൻ തോമറിനെ കൊന്ന് മൃതദേഹം കത്തിക്കുകയായിരുന്നു. 2017 ലാണ് കൊലപാതകം നടത്തിയത്.
ഗീതയും കാമുകനും ചേർന്ന് വിപിനെ കൊലപ്പെടുത്തി ആൾത്താമസമില്ലാത്തയിടത്ത് കൊണ്ടുപോയി കത്തിക്കുകയായിരുന്നു.