ഒല്ലൂർ: നിർമാണ ജോലികൾ വിലയിരുത്താനെത്തിയ മന്ത്രി പി രാജനു പാർക്കിൽ തെന്നിവീണ് പരിക്കേറ്റു.
പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിയതായിരുന്നു മന്ത്രി. ബയോ ഡൈവേഴ്സിറ്റി കേന്ദ്രത്തിന് മുന്നിലെ കോണിപ്പടിയുടെ ഏറ്റവും താഴെ ഭാഗത്താണ് വീണത്.
മന്ത്രിയുടെ വലത് കാൽ മുട്ടിന് പരിക്കേറ്റു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ച മന്ത്രിയുടെ പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സക്ക് ശേഷം മന്ത്രി ആശുപത്രി വിട്ടു.