തലശ്ശേരി: പാനൂർ പാനിപ്പത്ത് ഒന്നര വയസുകാരിയായി മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾക്ക് തുടക്കം.
അഡീഷ്ണൽ സെഷൻസ് കോടതി (ഒന്ന്)യിലാണ് വിചാരണ തുടങ്ങിയത്. പ്രതി പത്തായക്കുന്ന് കുപ്പിയാട്ട് ഹൗസിൽ കെപി ഷിജുവിനെ(42) ജഡ്ജി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.
ഭാര്യയെയും ഒന്നര വയസുള്ള മകൾ അൻവിതയേയുമാണ് പ്രതി വെള്ളത്തിലേക്ക് തള്ളിയിട്ടത്.
വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയ ഭാര്യ സോനയാണ് (32) പരാതിക്കാരി. 2021 ഒക്ടോബർ 15 നാണ് പ്രതി പുഴയുടെ ഒഴുക്ക് കാണിച്ച് തരാമെന്ന് പറഞ്ഞു ഭാര്യയെയും മകളെയും മൊകേരി ചെക്ക് ഡാമിനടുത്ത് എത്തിയത്.
സോനയുടെ സ്വർണ്ണ ആഭരണങ്ങൾ പണയം വക്കാൻ ചോദിച്ചിട്ട് നൽകാത്തതിന്റെ പകയിലാണ് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുഞ്ഞിനെയും ഭാര്യയെയും ഡാമിലേക്ക് തള്ളിയിട്ടത്.
കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സോനയെ രക്ഷിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഒന്നര വയസുകാരിയുടെ മൃതദേഹം കിട്ടിയത്.