തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കും.
കാരുണ്യ ഫാർമസികൾ വഴി ടൈഫോയ്ഡ് വാക്സിനുകൾ ലഭ്യമാക്കി തുടങ്ങി, ഇന്ന് മുതൽ കർശന പരിശോധന നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. പൊതുജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ പരാതികൾ അറിയിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവൻസ് പോർട്ടൽ ശക്തമാക്കിയിരുന്നു.