കോഴിക്കോട്: കോഴിക്കോട് വസ്ത്രശാലക്ക് തീപിടിച്ചു. കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്ക്സ് വസ്ത്രശാലയിലാണ് തീപിടിത്തം ഉണ്ടായത്.
7 യൂണിറ്റ് അഗ്നി ശമനാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുവാനുള്ള ശ്രമത്തിലാണ്.
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് നിന്ന് തീ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നു, എന്നാൽ പ്ലാസ്റ്റിക് ബാഗുകളും വസ്ത്രങ്ങളും കടക്കുള്ളിൽ അനവധി ഉള്ളതിനാൽ കടക്കകത്ത് തീ പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
രാവിലെ കട തുറക്കുന്നതിന് മുൻപായതിനാൽ ജീവനക്കാരില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.