കാലടി: അക്ഷരങ്ങൾ കൊണ്ട് കവിതയുടെ സൗന്ദര്യമിതൾവിടർത്തിയ ഇടവൂർ ‘മിത്ര’ കവിയരങ്ങ് ശ്രദ്ധേയമായി. ഇടവൂർ യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മിത്ര അരങ്ങിലെത്തിച്ചത് പതിനഞ്ചോളം യുവ കവികളെയാണ്.
ഇവരിൽ നാലു പേർ സ്ത്രീകളായിരുന്നു. ഷാജി വി. ഇടവൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടനം ചലച്ചിത്ര ഗാനരചയിതാവ് സന്തോഷ് കോടനാട് നിർവ്വഹിച്ചു.
ജയകുമാർ ചെങ്ങമനാട്, പ്രദീപ് എസ്. രായമംഗലം, ജയകുമാർ കാലടി, ജോസഫ് ഓടയ്ക്കാലി, രവിത ഹരിദാസ്, ബാല അങ്ങാരത്ത്, കെ. മുരളീധരൻ, ജെസ്സി ജിജി, ജയകുമാർ വാഴപ്പിള്ളി, ജിതേഷ് വേങ്ങൂർ, ജുബീഷ് എം. വേലായുധൻ, വർഗ്ഗീസ് തെറ്റയിൽ, മഞ്ജുള ഹർഷകുമാർ, ഷെമീർ ഓണമ്പിള്ളി എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.
ബിനു കൃഷ്ണൻ, വി.എസ്. അജയകുമാർ, ഇടവൂർ യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.സി. ടെൻസി, ഡി.പി. സഭാ പ്രസിഡന്റ് കെ. സദാനന്ദൻ മാസ്റ്റർ, കെ.ജി. ഹർഷകുമാർ തുടങ്ങിയവർ സംസാരിച്ചു. കവികളിൽ പലരും തങ്ങളുടെ കൃതികൾ ഇടവൂർ ‘മിത്ര’യ്ക്കു കൈമാറി.
ഫോട്ടോ അടിക്കുറിപ്പ്:
ഇടവൂർ ‘മിത്ര’ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ കവിയരങ്ങ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ സന്തോഷ് കോടനാട് ഉദ്ഘാടനം ചെയ്യുന്നു