കൊച്ചി: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയിൽ രൂക്ഷ പ്രതികരണവുമായി കെ മുരളീധരൻ എംപി രംഗത്ത്.
കെപിസിസി മുൻ പ്രസിഡന്റ് ആയിട്ട് പോലും പ്രസംഗിക്കാനുള്ള അവസരം തന്നില്ല. ഇത് മനപൂർവ്വം മാറ്റി നിർത്തുന്നതാണെന്നും കെ മുരളീധരൻ പറഞ്ഞു.
കൂടാതെ പാർട്ടി മുഖപത്രം വീക്ഷണത്തിൽ പോലും തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും നേതൃത്വത്തിനെതിരെ കെ മുരളീധരൻ.
മൂന്ന് മുൻ കെപിസിസി പ്രസിഡന്റുമാർ വന്നതിൽ തനിക്ക് മാത്രം അവസരം തരാത്തത് ബോധപൂർവ്വമാണെന്നും കെ മുരളീധരൻ.