തിരുവനന്തപുരം: തിരുവനന്തപുരത്ത് അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരണത്തിന് കീഴടങ്ങി.
മെഡിക്കൽ കോളേജ് ജീവനക്കാരൻ അലി അക്ബറിന്റെ ഭാര്യ മുംതാസാണ് മരിച്ചത്.
ഭാര്യ മുംതാസിന്റെ അമ്മ താഹിറയെയും ഇയാൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.