മലയാളികളായ അധ്യാപകർ പീഡിപ്പിക്കുന്നു; വിദ്യാർഥികൾ സമരത്തിൽ

 

ചെന്നൈ: കലാക്ഷേത്രയിൽ മലയാളി അധ്യാപകർ നിരന്തരം ലൈം​ഗികമായി പീഡിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സമരത്തിൽ.

വിദ്യാർഥികളുടെ സമരത്തെ തുടർന്ന് കലാക്ഷേത്ര അടുത്ത മാസം ആറാം തീയതി വരെ അടച്ചു.

കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കി നിയമ നടപടി എടുക്കും വരെ സമരം ചെയ്യുമെന്ന നിലപാടാണ് വിദ്യാർഥികളുടേത്.

ശ്രീനാഥ്, ഹരിപൻ, സഞ്ജിത് ലാൽ, സായി കൃഷ്ണൻ എന്നീ മലയാളി അധ്യാപകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം. 

അക്കാദമി സ്കോർ കുറയ്ക്കും എന്ന് തുടങ്ങി നിരന്തരം ഭീഷണിപ്പെടുത്തുകയും, കലാപരിശീലന സമയത്ത് പോലും ലൈം​ഗിക ഉപദ്രവം സഹിക്കവയ്യെന്നുമാണ് വിദ്യാർഥികൾ പരാതി പറയുന്നത്.