തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയും മരിച്ചു. അഴീക്കോട് വളപ്പെട്ടി സ്വദേശിനി മുംതാസാണ് മരിച്ചത്. ആക്രമണത്തിന് ഇരയായ മുംതാസിന്റെ മാതാവ് ഷാഹിറ (67) പുലർച്ചെ തന്നെ മരിച്ചിരുന്നു. ഇരുവരെയും വെട്ടിയശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ അലി ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.
ഇയാളുടെ കുട്ടിയുടെ കരച്ചില് കേട്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അലി മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥനാണ്. മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ്.