തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വൈകും. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി ധനവകുപ്പ് ഉത്തരവിറക്കി.
ആദ്യ ഗഡു ഏപ്രിൽ ഒന്നിന് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 25% വീതമുള്ള നാലു ഗഡുക്കളായി കുടിശിക പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ തുക നൽകില്ലെന്ന് സർക്കാർ അറിയിച്ചു.
ഇപ്പോള്‍ ജീവനക്കാർക്ക് ഈ തുക നൽകിയാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും അതിനാലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.