ചെന്നൈ: പിതാവ് പഠിക്കാൻ പറഞ്ഞതിനെ തുടർന്ന് 9 വയസുകാരി ആത്മഹത്യ ചെയ്തു.
തമിഴ്നാട് തിരുവള്ളൂരിലാണ് സംഭവം. പെൺകുട്ടി തൂങ്ങി മരിക്കുകയായിരുന്നു. പിതാവ് കൃഷ്ണമൂർത്തിയാണ് മകൾ തൂങ്ങി മരിച്ചത് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകളോട് താൻ പഠിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ താൻ തിരികെയെത്തിയപ്പോൾ മകൾ ആത്മഹത്യ ചെയ്ത നിലയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.