കേരളത്തെ ഞെട്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ അന്തിമ വിധി പറയൽ ഏപ്രിൽ 4ന്.
മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. 2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്.
മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.