തൃശ്ശൂർ: തൃശ്ശൂർ മുപ്ലിയത്ത് അന്യഭാഷാ തൊഴിലാളികൾ ഏറ്റുമുട്ടി. വഴക്കിനിടെ വെട്ടേറ്റ ആറ് വയസുകാരൻ മരിച്ചു.
അതിഥി തൊഴിലാളിയുടെ മകനായ നാജുർ (6) ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ നജ്മക്കും ഗുരുതര പരിക്കേറ്റു.
അമ്മാവൻ ജമാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് സൂചന.