തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന നടിയാണ് ദിവ്യ സ്പന്ദന. അഭിനയത്തിന് ചെറിയ ഇടവേള കൊടുത്ത് മുഴുവൻ സമയ രാഷ്ട്രീയക്കാരിയായി മാറിയ ദിവ്യയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ദിവ്യ. എന്നാൽ തന്റെ അച്ഛൻ മരിച്ചതോടെ ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ചുവെന്നും എന്നാൽ അതിൽ നിന്ന് പുറത്ത് കൊണ്ടുവന്നത് രാഹുൽ ഗാന്ധിയാണെന്നും പറയുകയാണ് ദിവ്യ സ്പന്ദന.
തന്റെ ജീവിതത്തിലെ നിർണ്ണായക ശക്തികളാണ് അച്ഛനും അമ്മയും എന്നാൽ അച്ഛൻ മരിച്ചതോടെ തകർന്നു പോയ തന്നെ രാഹുൽ ഗാന്ധിയാണ് ആത്മഹത്യയിൽ നിന്ന് രക്ഷിച്ചതെന്നും പറയുകയാണ് ദിവ്യ സ്പന്ദന.