തിരുവനന്തപുരം: എട്ട് വയസുകാരിക്ക് വീട്ടിൽ നിൽക്കാൻ ഭയം, പുറത്തെത്തുന്നത് നടുക്കുന്ന പീഡന കഥ.
അമ്മൂമ്മയോടൊപ്പം കുടുംബവീട്ടിൽ നിന്നിരുന്ന പെൺകുട്ടിയാണ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായത്. പ്രതി പെൺകുട്ടിയുടെ അമ്മയുടെ സഹോദരനാണ്.
ഭിന്നശേഷിക്കാരനായ യുവാവ് വർഷങ്ങളായി നിരന്തരം പെൺകുട്ടിയെ ഉപദ്രവിച്ച് വരികയായിരുന്നു. ശനിയാഴ്ച്ചകളിൽ വീട്ടിൽ നിൽക്കുവാൻ ഭയമാണെന്ന് കൂട്ടുകാരിയോട് പറയുകയും കൂട്ടുകാരി ഇത് ടീച്ചറോട് പറയുകയുമായിരുന്നു.
അധ്യാപകർ ചോദിച്ചപ്പോഴാണ് ഭിന്നശേഷിക്കാരനായ അമ്മാവൻ എല്ലാ ശനിയാഴ്ച്ചയും വീട്ടിൽ വരുന്നതും , കുട്ടിയെ പീഡിപ്പിക്കുന്ന കാര്യവും ടീച്ചർമാരോട് പറയുന്നതും.
കാര്യങ്ങളറിഞ്ഞ ടീച്ചർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ വിചാരണ വേളയിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കുട്ടിക്ക് എതിരായി സംസാരിക്കുകയും പ്രതിയെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തു.എന്നാൽ കുട്ടി പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
1 ലക്ഷം രൂപ പിഴയും 40 വർഷം തടവുമാണ് പ്രതിക്ക് കോടതി വിധിച്ചത്. പെൺകുട്ടിയെ സർക്കാർ സംരക്ഷണയിലേക്ക് മാറ്റി.