സൂപ്പർ ഹിറ്റായി മാറിയ അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഊ ആണ്ടവാ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.
ഇപ്പോഴും സാമന്തയുടെയും അല്ലു അർജുന്റെയും ഡാൻസ് സോഷ്യൽ മീഡിയയിലടക്കം വൻ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്.
എന്നാൽ തനിക്ക് ആ നൃത്തം ചെയ്യൽ അത്ര ഈസി ആയിരുന്നില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിയ്ക്കുന്നത് സൂപ്പർ താരം സാമന്ത തന്നെയാണ്.
വിവാഹമോചനത്തിന്റെ സമയത്താണ് പുഷ്പ സിനിമയും നൃത്തവും വന്നത്, കൂടെ നിന്നവരെല്ലാം ഡിവോഴ്സ് സമയത്ത് അടങ്ങി വീട്ടിലിരിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നതെന്ന് സാമന്ത പറഞ്ഞു.
എന്നാൽ ആദ്യം കേട്ടപ്പോൾ തന്നെ തനിക്ക് ഈ ചിത്രവും ഗാനവുമെല്ലാം വളരെ ഇഷ്ടമായെന്ന് താരം പറഞ്ഞു.
എന്നാൽ താൻ തെറ്റ് ചെയിതിട്ടില്ലെന്നും ഒളിച്ചിരിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്ന് ചിന്തിച്ച് സിനിമാ പ്രൊജക്ടുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.