ഇൻഡോർ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ബോളിവുഡ് സൂപ്പർ താരം തപ്സി പന്നുവിനെതിരെ കേസ്.
ബിജെപി എംഎൽഎ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് പരാതി നൽകിയത്.
ലക്ഷ്മീ ദേവിയുടെ ലോക്കറ്റു പതിച്ച മാലക്കൊപ്പം ഡീപ്പ് നെക്ക് ലൈൻ ഉള്ള വസ്ത്രധാരണം നടത്തി ഷോയിൽ പങ്കെടുക്കുകയും അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.
നടിക്കെതിരെ ഛത്രിപുര സ്റ്റേഷനിലാണ് പരാതി നൽകിയത്.