ഹരിപ്പാട്: കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു അമ്മൂമ്മയുടെ കഴുത്തിൽ നിന്നും അതി വിദഗ്ധമായി സ്വർണ്ണമാല കവർന്നതിനുശേഷം വരവുമാല ഇട്ട സംഭവത്തിൽ അമ്മുമ്മയുടെ ചെറുമകൻ തന്നെ പിടിയിലായി.
പള്ളിപ്പാട് തെക്കേക്കര കിഴക്കേതിൽ ശ്രുതി ഭവനത്തിൽ സുധീഷ് ( 26 ) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത. ത് കഴിഞ്ഞ ജനുവരി 26ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മൂമ്മ പൊന്നമ്മയുടെ അയൽവക്കത്താണ് ചെറുമകനായ സുധീഷും ഭാര്യയും താമസിക്കുന്നത്.
സംഭവ രാത്രിയിൽ പണിയുണ്ടെന്നും പറഞ്ഞ് ഭാര്യയെ അമ്മൂമ്മയുടെ വീട്ടിലാക്കിയ ശേഷം സുധീഷ് വീടിന് വെളിയിൽ കാത്തുനിൽക്കുകയായിരുന്നു. രാത്രിയിൽ അമ്മുമ്മ നന്നായി ഉറങ്ങിയെന്ന് മനസ്സിലാക്കിയതിനു ശേഷം ഭാര്യ ഒരു മണിയായപ്പോൾ സുധീഷിന് കതക് തുറന്നു കൊടുത്തു .
വീട്ടിലെ ഹാളിൽ തറയിൽ കിടന്നിരുന്ന അമ്മൂമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല വിദഗ്ധമായി കൈവശപ്പെടുത്തി പകരം വരവ് മാല ഇടീച്ച് വെക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് സ്വന്തം ചെറുമകൻ തന്നെയാണ് മോഷ്ടാവാണെന്ന് വ്യക്തമായത്.
ഇതുകൂടാതെ ഹരിപ്പാട് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,