മിൽമ എറണാകുളം മേഖല യൂണിറ്റിന്റെ ഹെല്പ് ടു ഫാമേഴ്സ് പദ്ധതി കൂടുതൽ വിപുലീകരിക്കുന്നു .
ഇതിൻറെ ഭാഗമായി ഇത്തവണ മിൽമ പാൽ ലിറ്ററിന് ഒരു രൂപ അധികം നൽകുമെന്നാണ് തീരുമാനം.
ക്ഷീരസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും ഇത്തരത്തിൽ ഒരു രൂപ അധികമായി നൽകും. റംസാൻ, ഈസ്റ്റർ, വിഷു എന്നിവ വരാനിരിക്കയാണ് ക്ഷീര സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായി മിൽമ രംഗത്തെത്തിയത്.