പത്തനംതിട്ട: 15 കാരിയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അതിക്രൂരമായി പീഡനത്തിനിരയാക്കിയ 73കാരന് 43 വർഷം തടവ് ശിക്ഷ വിധിച്ചു. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു.
വെച്ചൂച്ചിറ വെട്ടിക്കൽ കുഞ്ഞുമോനെയാണ് കോടതി പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാർ ജോണിന്റെതാണ് വിധി. 2019 ലാണ് സംഭവം നടക്കുന്നത്, സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടിയെ പിന്തുടർന്ന് വന്ന കുഞ്ഞുമോൻ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ബലാത്സംഗം ചെയ്തു പോരുകയും, പിന്നീട് ഒരു കന്യാസ്ത്രീ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയതോടെയാണ് പീഡന വിവരം പുറത്തിറയുന്നത് .
പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ സുരേഷാണ് അന്വേഷണം നടത്തിയത് . പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി