രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് ഇത്രയും മോശപ്പെട്ട സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടുള്ളത്. ഇത് കേരളസമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച ഇടതുപക്ഷത്തെ നിരവധിയായിട്ടുള്ള വനിതാസഖാക്കളെ അധിക്ഷേപിക്കുക മാത്രമല്ല, സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് ആ വാക്കുകള്‍.