സ്വപ്നസാക്ഷാകാരമെന്ന് കുറിച്ച് മലയാളികളുടെ സ്വന്തം ഡിക്യു. ദുൽഖർ സൽമാനാണ് ഇത്തവണത്തെ ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രം.
ടോപ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തുവെന്നാണ് താരം മാഗസിന് നന്ദി പറഞ്ഞ് കുറിച്ചത്.
കിംങ് ഓഫ് കൊത്തയാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. ഓണത്തിന് ചിത്രം റിലീസാകുമെന്നാണ് റിപ്പോർട്ടുകൾ.