കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇകഴ്ത്തുക വഴി ഫലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തേയും നീതി ആയോഗിനേയും തള്ളിപ്പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരൻ. രാഷ്ട്രീയ അന്ധത ബാധിച്ച് പിറന്ന നാടിനെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ കേന്ദ്രസർക്കാരിന്റെ പഠനങ്ങളും സൂചികകളും എങ്കിലും പഠിക്കുന്നത് നന്നായിരിക്കും.
നീതി ആയോഗിന്റെ സ്കൂൾ എജുക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ കേരളം ഒന്നാമതാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും കേരളം പ്രഥമ ശ്രേണിയിലാണ്. ഈ സൂചികകളുടെ ദേശീയ ശരാശരിയും വി മുരളീധരൻ പുകഴ്ത്തുന്ന ഉത്തർപ്രദേശിന്റെ നിലയും ഇടയ്ക്ക് പരിശോധിക്കുന്നത് നന്നായിരിക്കും.ഇടയ്ക്കൊക്കെ കേന്ദ്ര സർക്കാരിന്റെ കണക്കുകൾ നോക്കൂന്നേ..!