ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനായി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ഗ്രൂപ്പായ സൊമാറ്റോ രംഗത്ത്.
സൺമൊബിലിറ്റിയുമായി ചേർന്നാണ് പുതിയ പദ്ധതി ആവിഷ്ക്കരിക്കുക. വരുന്ന ഒരു വർഷത്തിനുള്ളിൽ 50,000 ഇലക്ട്രിക് വണ്ടികൾ പുറത്തിറക്കാനാണ് സൊമാറ്റോ ലക്ഷ്യം വക്കുന്നത്.
ഇത്തരമൊരു നീക്കത്തിലൂടെ കാർബണിന്റെ അളവ് ഗണ്യമായി കുറക്കാനാകുമെന്ന് സൊമാറ്റോ വ്യക്തമാക്കി.