സ്വർണ്ണആഭരണങ്ങൾക്ക് ഹാൾമാർക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകാൻ സാവകാശം അനുവദിക്കണമെന്ന് ആവശ്യം ശക്തമായി ഉന്നയിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ രംഗത്ത് .
കേന്ദ്രസർക്കാർ നിർദ്ദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആറുമാസത്തെ എങ്കിലും സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
സമരത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിത്തന്നെ ഏപ്രിൽ ഒന്നു മുതൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരിദിനം ആചരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
കൂടാതെ ഏപ്രിൽ മൂന്നിന് കൊച്ചി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഓഫീസിനു മുന്നിൽ ധർണ നടത്താനും ഏപ്രിൽ അഞ്ചിന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താനും സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ഉപഭോക്താവിന് പരിശുദ്ധമായ സ്വർണം ഉറപ്പുവരുത്തി നൽകുന്നതിന്റെ ഭാഗമായാണ് കേന്ദ്രവും ബി ഐ എസ്സും ഹാൾമാർക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ എന്നിവ നിർബന്ധമാക്കുന്നത്.