ബോളിവുഡ് ഉപേക്ഷിച്ച് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകൾ വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരുന്നു.
ബോളിവുഡിൽ തന്നെ ഒരു മൂലയിലേക്ക് പിന്തള്ളി എന്നും അവിടുത്തെ വൃത്തികെട്ട പൊളിറ്റിക്സ് കണ്ടു മടുത്തുവെന്നും താരം തുറന്നു പറഞ്ഞിരുന്നു.
പ്രിയങ്കയുടെ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് സൂപ്പർതാരം കങ്കണ. സംവിധായകൻ കരൺ ജോഹർ ജോഹർ അപ്രതീക്ഷിതമായി പ്രിയങ്കയ്ക്ക് ബോളിവുഡിൽ വിലക്കേർപ്പെടുത്തിയത് കൊണ്ടാണ് പ്രിയങ്ക ഇന്ത്യ തന്നെ വിട്ടുപോയത് എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൂടാതെ ഭീഷണിപ്പെടുത്തി പ്രിയങ്ക ചോപ്രയെ ബോളിവുഡ് സിനിമകളിൽ നിന്നും പുറത്താക്കി എന്നും ഗതികെട്ട പ്രിയങ്ക ഇന്ത്യ വിടുകയായിരുന്നു എന്നും കങ്കണ കരൺ ജോഹറിനെതിരെ ട്വിറ്ററിൽ കുറിച്ചു.