കാസര്‍കോട്: കാസര്‍കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22കാരന് ദാരുണാന്ത്യം. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ ആണ് മരിച്ചത്.
മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആദിലിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. സുഹൃത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.