സംസ്ഥാനം ഭരിക്കുന്നത് ജനങ്ങളാൽ വെറുക്കപ്പെട്ട സർക്കാരാണ്. പദ്ധതി വിഹിതം നൽകാതെ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ അട്ടിമറിച്ചു.അധികാര വികേന്ദ്രികരണത്തെ തകർത്ത് തരിപ്പണമാക്കി.
നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള സമയപരിധി മാർച്ച് 31 എന്നുള്ളത് നീട്ടി ഏപ്രിൽ 30 ആക്കി നൽകണം. സിപിഎം വനിതാനേതാക്കളെ അധിക്ഷേപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.പ്രസ്താവന തിരുത്തിയില്ലെങ്കിൽ സുരേന്ദ്രന് എതിരെ കേസെടുക്കണം. സുരേന്ദ്രനെതിരെ സിപിഎം നേതാക്കൾ പരാതിനൽകിയില്ലെങ്കിൽ പ്രതിപക്ഷം പോലീസിൽ പരാതി നൽകും . സുരേന്ദ്രന്റെപ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ചുണ്ടനക്കുന്നില്ല.