മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി 2 ലക്ഷം രൂപയും അഞ്ചു പവനും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
പള്ളിപ്പടി ബാബുവിന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി കൃഷ്ണപുരം കോളനിയിൽ രാജൻ രാജമ്മ (രാജേഷ് 45 )ആണ് അറസ്റ്റിലായത്.
ഫെബ്രുവരിയിൽ പെഴക്കാപ്പിള്ളിയിൽ വെച്ചാണ് സംഭവം നടക്കുന്നത് .ഏറ്റുമാനൂർ, കുറവിലങ്ങാട്, പോത്താനിക്കാട്, കോതമംഗലം, എന്നിവിടങ്ങളിൽ നിരവധി മോഷണം, പിടിച്ചുപറി കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
മോഷ്ടിച്ച ശേഷം ഇയാൾ വില്പന നടത്തിയ സ്വർണം പോലീസ് കണ്ടെടുത്തു. ഇത്തരത്തിൽ മോഷ്ടിക്കുന്ന സ്വർണാഭരണങ്ങളും പണവും ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കൾക്കും ഒപ്പം കഴിയാൻ വേണ്ടിയാണ് ചിലവഴിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
നിർമ്മാണ ജോലികൾ നടക്കുന്ന വർക്ക് സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ കൂടുതൽ മോഷണങ്ങളും നടത്തിവന്നിരുന്നത്. എ ഗൃഹനാഥൻ വീട് പൂട്ടി താക്കോൽ വീടിന്റെ പിൻവശത്ത് സൂക്ഷിച്ചുവെച്ച ശേഷം പോകുന്നത് ഇയാൾ കണ്ടിരുന്നു, പിന്നാലെയാണ് പ്രതി മോഷണം നടത്തി കടന്നത്. സമീപപ്രദേശങ്ങളിൽ ഉള്ള സിസിടിവികൾ കൂടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിനൊടുവിലാണ് പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചത്.