കണ്ണൂർ: സഖാവ് കോടിയേരിയുടെ പുഞ്ചിരി തൂകുന്ന മുഖം കൈകളിൽ പച്ചകുത്തി ഭാര്യ വിനോദിനി.
അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ പുഞ്ചിരിയോടെ ഇനിയും നിറഞ്ഞുനിൽക്കും.
സഖാവ് പുഷ്പനെ കാണാൻ എത്തിയ വിനോദിനിയുടെ കോടിയേരിയുടെ മുഖം പച്ചകുത്തിയ കൈകളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരിക്കുകയാണ്.
കോടിയേരി ബാലകൃഷ്ണൻ അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് അന്തരിച്ചത് .ചെന്നൈ അപ്പോൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.