കോഴിക്കോട്: കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. വടകര മടപ്പള്ളി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി സ്വദേശി പൊതുവാടത്തില്‍ കെ.കെ.ബാലകൃഷ്ണനെയാണ് (53) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി നല്കിയ പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു.