കൊരട്ടി: സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ .
കണ്ണൂർ പാട്യം സ്വദേശി കമലം വീട്ടിൽ ഷണ്മുഖന്റെ മകൻ പ്രശാന്ത് (45) ആണ് പോലീസ് പിടിയിലായത് .
കൊരട്ടി സി ഐ അരുൺ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടകര വട്ടേക്കാട് തേശേരി സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം നൽകിയാണ് അന്നമനട ആലത്തൂർ വില്ലേജിൽ വിജിൽ എന്ന വ്യക്തിയിൽ നിന്നും 24 ലക്ഷം രൂപ തട്ടിയെടുത്തത്.
ഈ കേസിലാണ് അറസ്റ്റ് . കഴിഞ്ഞവർഷം ഏപ്രിൽ ആണ് ഇയാൾക്കെതിരെ പോലീസ് കേസ്.കൂടാതെ മറ്റൊരു കേസിൽ ഇയാൾ ചാവക്കാട് ജയിലിൽ കഴിയവേ കോടതിയിൽ ഹാജരാക്കി കൊരട്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഇത്തരത്തിൽ മറ്റെവിടെയെങ്കിലും തട്ടിപ്പുകൾ ഇയാൾ നടത്തിയതായി കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും, കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും സി ഐ ബി കെ അരുൺ വ്യക്തമാക്കി.