ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായ അനുമോളെ മരിച്ച നിലയിൽ ഭർതൃവീട്ടിൽ നിന്ന് ലഭിച്ച വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി ഭർത്താവി ബിജേഷ്.
കൊല നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു. അധ്യാപികയായ അനുമോൾ സ്കൂൾ കുട്ടികളുടെ കയ്യിൽ നിന്ന് പിരിച്ച 10,000 രൂപ ഉൾപ്പെടെ വാങ്ങിക്കൊണ്ടുപോയി ധൂർത്തടിച്ച് കളയുകയും, സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തിരുന്നത് കൊണ്ട് അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു.
പണം തിരികെ ചോദിച്ചതും വൈരാഗ്യത്തിന് കാരണമായി. തുടർന്നാണ് കഴുത്തിൽ ഷാൾ മുറുക്കി ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ വച്ചത്. അനുമോളുടെ ഏതാനും ആഭരണങ്ങളും മൊബൈലും കൊലക്ക് ശേഷം കൊണ്ടുപോയി വിറ്റത് പോലീസ് കണ്ടെത്തി.
തൊട്ടടുത്ത മുറിയിൽ ഇരുവരുടെയും 5 വയസ് മാത്രം പ്രായമുള്ള മകൾ ഉറങ്ങി കിടക്കേയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.