നാഷ്വില്ലെ: അമേരിക്കയിലെ ടെനിസിയിൽ ഒരു സ്വകാര്യ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാര്‍ത്ഥികൾ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ടെനിസിയിലെ നാഷ് വില്ലിയിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചെന്ന് പൊലീസ് അറിയിച്ചു.
പരുക്കേറ്റ മൂന്നു കുട്ടികൾ മരിച്ചുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രീ സ്കൂൾ മുതൽ സിക്സ്ത് ഗ്രേഡ് വരെയുള്ള 200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.